കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിക്ക്‌ ഡൽഹിയിലെ ജനം മാപ്പ് നൽകില്ല, അവർ പ്രതികാരം ചോദിക്കും: അതിഷി മർലേന

കെജ്‌രിവാൾ ഡൽഹിയുടെ ജനങ്ങൾക്ക് മകനും സഹോദരനും സംരക്ഷകനുമാണെന്നും അതിഷി

Update: 2024-10-25 16:03 GMT
Advertising

ന്യൂഡൽഹി: ആം ആ​ദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിക്ക്‌ ഡൽഹിയിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. കെജ്‌രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

അരവിന്ദ് കെജ്‌രിവാൾ ഡൽഹിയുടെ ജനങ്ങൾക്ക് വെറുമൊരു നേതാവല്ലെന്നും അവരുടെ മകനും സഹോദരനും സംരക്ഷകനുമാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഡൽഹിയിലെ ജനങ്ങൾ ബിജെപിയോട് പ്രതികാരം ചോദിക്കുമെന്നും അതിഷി പറഞ്ഞു.

പദയാത്രയ്ക്കിടെ ചില ബിജെപി പ്രവർത്തകർകെജ്‌രിവാളിനെ ആക്രമിച്ചു. അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുമായിരുന്നു. നേരത്തെയും ബിജെപി പ്രവർത്തകർ കെജ്‌രിവാളിനെ ആക്രമിച്ചിട്ടുണ്ട്. പക്ഷെ അതിൽ ഡൽഹി പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിഷി കൂട്ടിച്ചേർത്തു.

വികാസ്പുരിയിലെ പദയാത്രയ്ക്കിടെയാണ് ആക്രമിച്ചതെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ഉത്തരവാദിയെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് എഎപിയുടെ ആരോപണം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News