പാകിസ്താനിലെ ജനങ്ങൾ അസംതൃപ്തരാണ്, വിഭജനം തെറ്റായിരുന്നുവെന്ന് അവർ കരുതുന്നു: ആർ.എസ്.എസ് തലവൻ

'പാകിസ്താനെ ഭാരതം ആക്രമിക്കുമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരിക്കലും അങ്ങനെയുണ്ടാകില്ല. ഞങ്ങൾ മറ്റുള്ളവരെ ആക്രമിക്കൻ ആഹ്വാനം ചെയ്യുന്ന സംസ്‌കാരമുള്ളവരല്ല'

Update: 2023-03-31 16:00 GMT

Mohan Bhagwat

Advertising

ഭോപ്പാൽ: സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പാകിസ്താനിലെ ജനങ്ങൾ അസംതൃപ്തരാണെന്നും ഇന്ത്യയുടെ വിഭജനം തെറ്റായിരുന്നുവെന്ന് ഇപ്പോൾ അവർ കരുതുകയാണെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. വെള്ളിയാഴ്ച ഹേമു കലാനിയുടെ ജന്മദിനാചരണ ചടങ്ങിലാണ് പരാമർശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിന്ധികളാണ് ചടങ്ങിൽ പങ്കെടുത്തത്.

''1947 മുമ്പ് ഇത് ഭാരതമായിരുന്നു. ഭാരതത്തെ വിഭജിച്ചവർ ഇപ്പോൾ സന്തുഷ്ടരാണോ? അവർ വേദനയിലാണ്' പാകിസ്താനെ സൂചിപ്പിച്ച് മോഹൻ ഭാഗവത് പറഞ്ഞു.

പാകിസ്താനുമായുള്ള ഇന്ത്യയുടെ നിലപാടിനെ കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. 'പാകിസ്താനെ ഭാരതം ആക്രമിക്കുമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരിക്കലും അങ്ങനെയുണ്ടാകില്ല. ഞങ്ങൾ മറ്റുള്ളവരെ ആക്രമിക്കൻ ആഹ്വാനം ചെയ്യുന്ന സംസ്‌കാരമുള്ളവരല്ല' മോഹൻ ഭാഗവത് പറഞ്ഞു. സ്വയം പ്രതിരോധത്തിനായാണ് തങ്ങൾ ആക്രമിക്കുകയെന്നും സർജിക്കൽ സ്‌ട്രൈക്കിനെ ഓർമിപ്പിച്ച് ആർഎസ്എസ് മേധാവി വ്യക്തമാക്കി.

People of Pakistan are unhappy, they feel partition went wrong: RSS chief Mohan Bhagwat

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News