അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം
കാബൂള്‍ താലിബാന്‍ കീഴടക്കിയതോടെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥരെയും വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കാബൂള്‍ താലിബാന്‍ കീഴടക്കിയതോടെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥരെയും വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
അതേസമയം ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1650 പേരാണ് ഇന്ത്യയിലേക്ക് തിരിച്ചുവരാനായി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രാദേശിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ എംബസി പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Movement of the Indian Ambassador and the Embassy staff from Kabul to India was a difficult and complicated exercise. Thank all those whose cooperation and facilitation made it possible.
— Dr. S. Jaishankar (@DrSJaishankar) August 17, 2021