അബുദാബിയിലെ ഹിന്ദു ക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
'ഐക്യത്തിന്റെ ആഘോഷം' എന്നായിരുന്നു ഉദ്ഘാടന ചടങ്ങിന് പേര് നൽകിയത്.
അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 'ഐക്യത്തിന്റെ ആഘോഷം' എന്നായിരുന്നു ഉദ്ഘാടന ചടങ്ങിന് പേര് നൽകിയത്. 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകളാണ് ഉദ്ഘാടനത്തിന് എത്തിയത്. മാർച്ച് മുതലായിരിക്കും യു.എ.ഇയിലുള്ളവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകുക. ഏഴ് എമിറേറ്റുകളെ പ്രതീകവത്കരിച്ചുകൊണ്ട് ഏഴ് കുടീരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. അയപ്പനടക്കമുള്ള പ്രതിഷ്ഠകൾ ക്ഷേത്രത്തിലുണ്ട്.
ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ചൊവ്വാഴ്ചയാണ് യു.എ.ഇയിലെത്തിയത്. 2015ൽ മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് യു.എ.ഇയിൽ ക്ഷേത്രം നിർമിക്കാൻ സ്ഥലം അനുവദാക്കുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. 2019ലാണ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്.