എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പദ്ധതി പ്രകാരം ഓരോ പൗരനും ആധാറിന്‌ സമാനമായി ഒരു ആരോഗ്യ ഐ.ഡി ലഭിക്കും

Update: 2021-09-27 11:36 GMT
Advertising

രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും അടങ്ങുന്നതായിരിക്കും ആരോഗ്യ കാർഡ്. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ പദ്ധതി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

" ഇന്നൊരു സുപ്രധാന ദിനമാണ്. രാജ്യത്തെ ആരോഗ്യ രംഗം ശക്തിപ്പെടുത്താനുള്ള കഴിഞ്ഞ ഏഴു വർഷത്തെ പ്രയത്നം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതൊരു സാധാരണ ഘട്ടമല്ല. ഇതൊരു അസാധാരണ ഘട്ടമാണ്."  പ്രധാനമന്ത്രി  പറഞ്ഞു. 

ഡിജിറ്റൽ ആരോഗ്യ കാർഡ് പദ്ധതി ആദ്യ ഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി ആറ്‌ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നടപ്പാക്കുക. പദ്ധതി പ്രകാരം ഓരോ പൗരനും ആധാറിന്‌ സമാനമായി ഒരു ആരോഗ്യ ഐ.ഡി ലഭിക്കും. ഒരു പൗരന്റെ എല്ലാവിധ ആരോഗ്യ വിവരങ്ങളും ഈ ഐ.ഡി ഉപയോഗിച്ച് ലഭ്യമാകും. ആശുപത്രി സന്ദർശനങ്ങൾ, ഡോക്ടർമാരെ കണ്ടത്, കഴിക്കുന്ന മരുന്നുകൾ, ടെസ്റ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഹെൽത്ത് ഐ.ഡിയിലുണ്ടാകുക. ഓരോ വ്യക്തിയുടെയും മൊബൈൽ നംബർ, ആധാർ നംബർ തുടങ്ങിയ  പ്രാഥമിക വിവരങ്ങൾ ഉപയോഗിച്ചാണ് ആരോഗ്യ ഐ.ഡി സൃഷ്ടിക്കുക. 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News