അഫ്‌ഗാനിസ്താൻ ഭീകരവാദത്തിന്റെ മണ്ണാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയിരുന്നു മോദി.
അഫ്‌ഗാനിസ്താൻ ഭീകരവാദത്തിന്റെ മണ്ണാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയിരുന്നു മോദി.
അഫ്ഗാനിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാധിനിത്യമുണ്ടാകണമെന്നും അഫ്ഗാനിലെ സംഭവങ്ങൾ അയൽ രാജ്യങ്ങളെ ബാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണസംവിധാനത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള പ്രത്യേക ചർച്ചയിലായിരുന്നു മോദിയുടെ ഈ പരാമർശങ്ങൾ.
ഒരു കാലത്ത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാടായിരുന്നു അഫ്ഗാനിസ്ഥാൻ. മേഖലയിലെ പ്രധാനവെല്ലുവിളി തീവ്രമൗലികവാദമാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഇത് തെളിയിക്കുന്നുവെന്നും മോദി പറഞ്ഞു. ഉച്ചകോടിക്കിടെ ചൈനീസ് വിദേശ്യകാര്യ മന്ത്രി വാങ് യിയെ വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ കണ്ടു. അതിർത്തിയിലെ തർക്കം നീട്ടികൊണ്ട് പോകുന്നത് രണ്ട് രാജ്യങ്ങൾക്കും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.