ഒരു ലോകം, ഒരു കുടുംബം; ഒന്‍പതാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
വൈകിട്ട് 5 മണിക്ക് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും
ഡല്‍ഹി: ഒന്‍പതാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് ലോകം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും.
ഒരു ലോകം ഒരു കുടുംബം എന്നതാണ് ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആപ്ത വാക്യം. 2014ൽ ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയതോടെ 2015 മുതലാണ് എല്ലാ വർഷവും ജൂൺ21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംബന്ധിച്ച ചർച്ചകളെ ലോക രാഷ്ട്രങ്ങൾ പിന്തുണച്ചത് ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പൗര പ്രമുഖരും തനിക്കൊപ്പം യുഎൻ ആസ്ഥാനത്തെ യോഗ ദിനാചരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
വിവിധ സേന വിഭാഗങ്ങൾ അതിർത്തികളിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമയപ്പോൾ കൊച്ചിയിൽ എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ യോഗ ദിനാചരണത്തിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി നോയിഡയിലും അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലും പിയൂഷ് ഗോയൽ മുംബൈയിലും അശ്വിനി വൈഷ്ണവ് ഒഡീഷയിലും യോഗ ദിനാചരണത്തിൻ്റെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരും ലോക്സഭാ രാജ്യസഭാ അധ്യക്ഷന്മാരും അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്തു.
Sharing my message on International Day of Yoga. https://t.co/4tGLQ7Jolo
— Narendra Modi (@narendramodi) June 21, 2023