പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപ; കേന്ദ്രം

2019 മുതൽ രാഷ്ട്രപതി എട്ട് വിദേശയാത്രകളാണ് നടത്തിയത്

Update: 2023-02-03 04:55 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ 21 വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും ഈ സന്ദർശനങ്ങൾക്കായി 22.76 കോടി രൂപ ചെലവഴിച്ചതായും കേന്ദ്ര സർക്കാർ വ്യാഴാഴ്ച അറിയിച്ചു.

രാഷ്ട്രപതിയുടെ സന്ദർശനങ്ങൾക്കായി 6,24,31,424 രൂപയും പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾക്കായി 22,76,76,934 രൂപയും വിദേശകാര്യ മന്ത്രിയുടെ സന്ദർശനങ്ങൾക്കായി 20,87,01,475 രൂപയും ഈ കാലയളവിൽ ചെലവഴിച്ചെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു. രാജ്യസഭയിലുയർന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു വി.മുരളീധരൻ.

2019 മുതൽ  പ്രധാനമന്ത്രി മൂന്ന് തവണ ജപ്പാനും യുഎസും യുഎഇയും രണ്ടുതവണയും സന്ദർശിച്ചു. 2019 മുതൽ രാഷ്ട്രപതി എട്ട് വിദേശയാത്രകളാണ് നടത്തിയത്. യാത്രകൾക്കായാണ് 6.24 കോടി രൂപ ചെലവഴിച്ചത്. രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ എട്ട് യാത്രകളിൽ ഏഴും രാം നാഥ് കോവിന്ദാണ് നടത്തിയത്.  നിലവിലെ . രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ സെപ്റ്റംബറിൽ യുകെ സന്ദർശിച്ചിരുന്നു.   ഈ കാലയളവിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 86 വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News