വാക്സിന്‍ വിതരണം; ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുമായാണ് മോദി ആശയവിനിമയം നടത്തുക.

Update: 2021-10-31 10:03 GMT
Advertising

കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരുമായാണ് മോദി ആശയവിനിമയം നടത്തുക. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം. 

ആദ്യ ഡോസ് വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരും യോഗത്തില്‍ സംബന്ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 

ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലായി നാല്‍പതിലധികം ജില്ലകളില്‍ വാക്സിന്‍ വിതരണം കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നിലവില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വിദേശപര്യടനത്തിലാണ്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ യോഗം നടത്താനാണ് തീരുമാനം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News