നാരായണ്‍ റാണെയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ഭക്ഷണം കഴിക്കവെ‍; വീഡിയോ

'അദ്ദേഹത്തെ തൊട്ടുപോകരുത്' എന്ന് പോലീസിനോട് അലറുന്ന നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെുയുടെ ശബ്ദവും വീഡിയോയിലുണ്ട്

Update: 2021-08-24 14:08 GMT
Editor : Roshin | By : Web Desk
Advertising

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ പോലീസ് അറസ്റ്റ് ചെയ്തശേഷം സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കേന്ദ്രമന്ത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. അറസ്റ്റിനെതിരെ ശബ്ദമുയര്‍ത്തുന്ന നിരവധി ബിജെപി നേതാക്കളെയും വീഡിയോയില്‍ കാണാം.

റാണെയെ അറസ്റ്റ് ചെയ്യവെ ബിജെപി പ്രവര്‍ത്തകര്‍ ഏത് വകുപ്പിന്‍റെ പേരിലാണ് നടപടിയെന്ന് പോലീസിനെ ചോദ്യം ചെയ്യുന്നുണ്ട്. മുംബൈ പോലീസിലെ വലിയ ഓഫീസര്‍മാരും വീഡിയോയിലുണ്ട്. അദ്ദേഹത്തെ തൊട്ടുപോകരുത് എന്ന് പോലീസിനോട് അലറുന്ന നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെുയുടെ ശബ്ദവും വീഡിയോയിലുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന റാണെയോട് തങ്ങളോടൊപ്പം വരാന്‍ പോലീസ് പറയുന്നതാണ് വീഡിയോയിലുള്ളത്.

ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് പരസ്യമായി പറഞ്ഞ് വിവാദത്തിലായതിനെത്തുടര്‍ന്നാണ് നാരായണ്‍ റാണെയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെറ്റുവരുത്തിയെന്ന് ആരോപിച്ചാണ് നാരായണ്‍ റാണെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഒരു മുഖ്യമന്ത്രിക്ക്, സ്വാതന്ത്ര്യം നേടിയ വര്‍ഷം തെറ്റിപ്പോകുന്നത് അങ്ങേയറ്റം നാണംകെട്ട സംഭവമാണെന്നാണ് റാണെ പറഞ്ഞത്. പ്രസംഗ സമയം താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഉദ്ധവ് താക്കറെയേ അടിക്കുമായിരുന്നു എന്നും റാണെ പറഞ്ഞു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News