രാഷ്ട്രീയ തടവുകാരുടെ കുടുംബങ്ങള്‍ ജനകീയ കോടതിയില്‍ ഒത്തുകൂടി

വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ജനകീയ ട്രിബ്യൂണല്‍ സംഘടിപ്പിച്ചത്

Update: 2022-09-01 02:04 GMT
Advertising

രാഷ്ട്രീയ തടവുകാരുടെ കുടുംബാംഗങ്ങൾ ഡൽഹിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ജനകീയ കോടതിയിൽ ഒത്തുകൂടി. വിചാരണ കാത്ത് ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളാണ് എത്തിയവരിൽ ഏറെയും. ഡൽഹി കൃഷ്ണമേനോൻ ഭവനിലായിരുന്നു രാഷ്ട്രീയ തടവുകാർക്ക് വേണ്ടിയുള്ള ജനകീയ ട്രിബ്യൂണൽ.

ഉമർ ഖാലിദിന്റെ മാതാവ് ഡോ.സബീഹാ ഖാത്തൂൻ, ഖാലിദ് സൈഫിയുടെ ഭാര്യ നർഗീസ് സെഫി, പ്രൊഫ സായിബാബയുടെ ഭാര്യ വസന്തകുമാരി, സഫൂറ സർഗാർ ഉൾപ്പെടെയുള്ളവരാണ് സംഗമത്തിന് എത്തിയത്. ജസ്റ്റിസ് എസ് എസ് പാർക്കർ, അഡ്വ പ്രശാന്ത് ഭൂഷൺ എന്നിവർ ഉൾപ്പെട്ട പാനലിനു മുന്നിൽ അവർ സങ്കടം പങ്കുവെച്ചു. ഉറ്റവർ പ്രതികളായ കുറ്റപത്രത്തിലെ പൊരുത്തക്കേടുകള്‍ തുറന്നു പറഞ്ഞു. ജാമ്യം പോലും നിഷേധിക്കപ്പെടുന്നതിന്‍റെ നൊമ്പരം പങ്കുവെച്ചു. ചിലർ വിങ്ങിപ്പൊട്ടി.

ഡൽഹി സർവകലാശാലയിലെ അധ്യാപകനായിരുന്ന ഹാനി ബാബുവിന്റെ ലാപ്ടോപ്പിൽ ചാരസോഫ്റ്റ്‍വെയർ തിരുകി കയറ്റിയെന്ന സംശയം ഭാര്യയും അധ്യാപികയുമായ പ്രൊഫ ജെനി റോവിനോ പ്രകടിപ്പിച്ചു. പരസ്പരം കെട്ടിപ്പിടിച്ചും നീതിയുടെ വാതിൽ തുറക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചുമാണ് അവർ മടങ്ങിയത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News