കടുത്ത നടപടികളിലേക്ക് കടന്ന് ഗുസ്തിതാരങ്ങള്‍; പ്രതിഷേധം ആയുധമാക്കി കോണ്‍ഗ്രസ്

പത്മശ്രീ പുരസ്കാരം രാഷ്ട്രപതി ഭവന് മുന്നിൽ ഉപേക്ഷിച്ച് ഗുസ്തി താരം ബജ്‍രംഗ് പൂനിയ

Update: 2023-12-23 01:03 GMT
Editor : Jaisy Thomas | By : Web Desk

പ്രിയങ്ക ഗാന്ധി സാക്ഷി മാലികുമായി കൂടിക്കാഴ്ച നടത്തുന്നു

Advertising

ഡല്‍ഹി: ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണിൻ്റെ അനുയായി ജയിച്ചതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് ഗുസ്തി താരങ്ങൾ. പത്മശ്രീ പുരസ്കാരം രാഷ്ട്രപതി ഭവന് മുന്നിൽ ഉപേക്ഷിച്ച് ഗുസ്തി താരം ബജ്‍രംഗ് പൂനിയ. കായിക താരങ്ങളുടെ പ്രതിഷേധം കേന്ദ്രസർക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ് കോൺഗ്രസും.

ഇന്നലെ രാത്രിയാണ് പത്മശ്രീ പുരസ്കാരം തിരിച്ചുനൽകാൻ സന്നദ്ധത അറിയിച്ച ഗുസ്തി താരം ബജ്‍രംഗ് പൂനിയ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്കിന് പിന്നാലെ കടുത്ത തീരുമാനങ്ങൾ ആണ് മറ്റുള്ള ഗുസ്തി താരങ്ങളും സ്വീകരിക്കുന്നത്. ഡൽഹി കർത്തവ്യപഥിൽ താരം ഉപേക്ഷിച്ച മെഡലുകൾ പിന്നീട് പൊലീസ് എത്തിയാണ് എടുത്ത് മാറ്റിയത്. കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ട എങ്കിലും സമരം സർക്കാരിനെതിരെ അല്ലെന്നും ബ്രിജ്ഭൂഷൻ ചരൺസിംഗ് എന്ന വ്യക്തിക്കെതിരെ ആണെന്നും താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി ഗുസ്തി താരങ്ങൾ കൂടിക്കാഴ്ച നടത്തിയത്. കായിക താരങ്ങൾ മുന്നോട്ടുവെച്ച ആശങ്ക സമരമായി ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. കായിക താരങ്ങളെ കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു. വനിതാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ മുൻനിർത്തി കൂടുതൽ ശക്തമായ പ്രതിഷേധം ആരംഭിക്കാൻ ആണ് കോൺഗ്രസ് തീരുമാനം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News