യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി

തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഒഴികെ ആരുമായും സഖ്യം ആലോചിക്കും

Update: 2022-01-22 09:52 GMT
Editor : Lissy P | By : Web Desk
Advertising

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പി ഒഴികെ ഏതു പാർട്ടിയുമായും തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തുറന്നിടുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യ ഗേറ്റിന് കീഴിൽ സ്ഥാപിച്ചിരുന്ന അമർജവാൻ ജ്യോതി ഒരിയ്ക്കലും കെടുത്താൻ പാടില്ലായിരുന്നെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

കോൺഗ്രസ് ആസ്ഥാനത്ത് യുവജന പ്രകടന പത്രിക പ്രകാശനം ചെയ്തപ്പോൾ, യു.പിയിലെ കോൺഗ്രസ് മുഖം താനാണെന്ന് അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധമാണ് പ്രിയങ്കഗാന്ധി വ്യക്തമാക്കിയത്. തനിക്ക് പകരം മറ്റാരെയെങ്കിലും കോൺഗ്രസ് മുഖമായി അവിടെ കാണുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകരോട് ചോദിക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോൾ കൂടുതൽ വിശദീകരണവുമായി പ്രിയങ്ക എത്തിയത്. തുടർച്ചയായ ചോദ്യങ്ങളിൽ പ്രകോപിതയായി പറഞ്ഞെന്നാണ് വാദം.

നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും പ്രിയങ്ക തള്ളിക്കളഞ്ഞിട്ടില്ല. ബി.ജെ.പിക്ക് വർഗീയതയും സമാജ് വാദി   പാർട്ടിക്ക് ജാതീയതയുമാണ് മുന്നോട്ടു വെയ്ക്കാനുള്ളത്. 80 ശതമാനം വരുന്ന ഭൂരിപക്ഷവും 20 ശതമാനം ന്യൂനപക്ഷവും തമ്മിലെ പോരാട്ടമാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. 99 ശതമാനം പേരും യോഗിക്ക് എതിരാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അമർജ്യോതി കെടുത്തിയത് രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നും പ്രിയങ്ക വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News