പി.എസ് ശ്രീധരന്‍പിള്ള ഗോവ ഗവർണര്‍; ഡോ. കമ്പംപാട്ടി ഹരിബാബു മിസോറാം ഗവര്‍ണറാകും

കേന്ദ്ര സാമൂഹിക നീതി മന്ത്രി തവർചന്ദ് ഗെഹ്‌ലോട്ടിനെ കർണ്ണാടക ഗവർണ്ണറായി നിയമിച്ചു.

Update: 2021-07-06 07:23 GMT
Advertising

മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി നിയമിച്ച് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവർണർ. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവർചന്ദ് ഗെഹ്‌ലോട്ടിനെ കർണ്ണാടക ഗവർണ്ണറായും നിയമിച്ചു. 

ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. മംഗുഭായ് ഛഗൻഭായ് പട്ടേൽ ആണ് മധ്യപ്രദേശിലെ പുതിയ ഗവർണർ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് ഹിമാചൽ പ്രദേശ് ഗവർണർ.

ജാർഖണ്ഡ് ഗവർണറായി ത്രിപുര ഗവർണർ രമേശ് ബായിസിനെ നിയമിച്ചു. ഹിമാചൽപ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവർണർ. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങൾക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗവര്‍ണര്‍മാരുടെ നിയമനം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News