പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച 18കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു
ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്
Update: 2022-05-06 15:06 GMT


ലഖ്‌നോ: പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച 18കാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഗുർബക്ഷ്ഗഞ്ച് കുർമിയാമൗ ഗ്രാമവാസിയായ വിജയ് വീടിനോട് ചേർന്ന് കട നടത്തുന്നുണ്ട്. ധർമേന്ദ്ര എന്ന യുവാവ് ഇവരുടെ കടയിൽ ഇടക്കിടെ വരാറുണ്ടായിരുന്നു. ജ്യോതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഇതിൽ പ്രകോപിതനായ വിജയ് മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വിജയിയെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.