ഇടവേളക്ക് ശേഷം രാഹുൽ ഗാന്ധി പാർലമെന്റിലേക്ക്, വീണ്ടും മെസി | Twitter Trending |
രാഹുലിനെ സ്വീകരിക്കാനെത്തിയ മറ്റു എംപിമാർക്കൊപ്പം സോണിയ ഗാന്ധിയുടെ സാന്നിധ്യവും ശ്രദ്ധനേടി
അയോഗ്യത നീക്കി ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ട ശേഷം സഭയിലെത്തിയ രാഹുൽ ഗാന്ധിയാണ് ഇന്ന് ട്വിറ്ററില്‍ നിറഞ്ഞു നിന്നത്. അമേരിക്കയില്‍ മെസിയുടെ ഗോള്‍ വേട്ട തുടരുന്നതും ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ടി20 പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിയുമെല്ലാം ട്വിറ്ററില്‍ സജീവമായി. ട്വിറ്ററിലെ മറ്റു ട്രെന്‍ഡിങുകള്‍ പരിശോധിക്കുകയാണ് ഇവിടെ...
134 ദിവസത്തെ ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക്(#Rahul_is_Back)
134 ദിവസത്തെ ഇടവേളകൾക്ക് ശേഷം, എംപി സ്ഥാനം പുനഃസ്ഥാപിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെയാകെ ആവേശത്തിലാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ. ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷമാണ് അദ്ദേഹം പാർലമെ്നറിനുള്ളിലേക്ക് കടന്നത്. ഇന്ത്യാ... ഇന്ത്യാ മുദ്രാവാക്യത്താൽ മുഖരിതമായ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുലെത്തിയത്. പ്രതിപക്ഷത്തെ എംപിമാർ പാർലമെന്റിന് മുന്നിൽ രാഹുലിനെ സ്വീകരിച്ചു.
‘ലാറയ്ക്ക് പകരം വെട്ടേറി’; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ്(#DanielVettori)
ഐപിഎലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ പരിശീലകനും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറ സ്ഥാനം ഒഴിഞ്ഞു. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടേറിയാണ് പുതിയ കോച്ച്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുള്ള വെട്ടോറി നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനാണ്.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡാനിയല്‍ വെട്ടോറി ഐപിഎലിലേക്ക് തിരിച്ചെത്തുന്നത്
ബോക്‌സിന് പുറത്ത് രണ്ട് നിര്‍ണായക ഗോള്‍! വീണ്ടും മെസിയുടെ തോളിലേറി ഇന്റര്‍ മയാമി(#Messi)
വീണ്ടും ലിയോണല്‍ മെസിയുടെ തോളിലേറി ഇന്റര്‍ മയാമി. ലീഗ്‌സ് കപ്പില്‍ എഫ്‌സി ഡല്ലാസിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റര്‍ മയാമിയുടെ ജയം. 3-1നും പിന്നീട് 4-2നും പിന്നില്‍ നിന്ന് ശേഷമായിരുന്നു മയാമിയുടെ തിരിച്ചുവരവ്. 85-ാം മിനിറ്റില്‍ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടില്‍ മെസിയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലക്ഷ്യം കണ്ടു. ഡല്ലാസിന്റെ ഒരു താരത്തിന് പിഴച്ചു. ഇതോടെ മയാമി ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.
നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? പി.എസ്.ജിയുമായി ലാ ലിഗ വമ്പന്മാര്‍ ചര്‍ച്ചകള്‍ നടത്തി(#Neymar)
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ സൈന്‍ ചെയ്യിക്കുന്നതിനായി ബാഴ്‌സലോണ വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി പി.എസ്.ജിയുമായി ധാരണയിലെത്തിയെന്നും എന്നാല്‍ സൈനിങ്ങുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.2017ലാണ് ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജി 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകക്ക് നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. നിലവില്‍ പാരീസിയന്‍ ക്ലബ്ബില്‍ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
ഏകദിന ലോകകപ്പ് 2023: പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, സൂപ്പര്‍ താരം പുറത്ത്(#WorldCup2023)
ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും എതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ. അത് ലോകകപ്പിനുള്ള കംഗാരുപ്പടയുടെ പ്രാഥമിക സ്‌ക്വാഡ് കൂടിയാണ്. അണ്‍ക്യാപ്പഡ് സ്പിന്നര്‍ തന്‍വീര്‍ സംഗയും ആവേശകരമായ ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിയുമാണ് ടീമിലെ രണ്ട് അപ്രതീക്ഷിത ഉള്‍പ്പെടുത്തലുകള്‍.എന്നിരുന്നാലും, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി നിരവധി പരിചയസമ്പന്നരായ കളിക്കാര്‍ ഉള്‍പ്പെടുന്ന 18 അംഗ ടീമില്‍ പരിചയസമ്പന്നനായ മാര്‍നസ് ലാബുഷാഗിന് ഇടം കണ്ടെത്താനായില്ല.
ചന്ദ്രന്റെ ചിത്രം പകർത്തി ചാന്ദ്രയാൻ 3 ; ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ(#Chandrayaan3)
ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ കാമറകൾ എടുത്ത വീഡിയോ ദൃശ്യങ്ങളാണിവ. ചന്ദ്രന്റെ മധ്യമേഖലയിലും ദക്ഷിണധ്രുവത്തിലുമുള്ള ഗർത്തങ്ങളും നിഴൽ പ്രദേശങ്ങളും പർവതങ്ങളും വ്യക്തമായി കാണാനാകും. പേടകത്തിന്റെ സൗരോർജ പാനലുകൾ 45 സെക്കന്റ് നീളുന്ന വീഡിയോയിലുണ്ട്.
തകര്‍ത്തടിച്ച് പൂരാന്‍, തുടര്‍ച്ചയായ രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്(#INDvsWI)
വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം.ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി.
'കിങ് ഓഫ് കൊത്ത' ട്രെയിലര്‍ എപ്പോഴാ? പുതിയ വിവരങ്ങള്‍( #KingOfKotha)
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ ഉടന്‍ വരുമെന്ന സൂചന നല്‍കുന്ന മോഷന്‍ വീഡിയോ പുറത്ത്. നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയ ടീസറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാന്റെ സ്‌ക്രീന്‍ പ്രെസന്‍സ് . 500 ലധികം തിയേറ്റര്‍ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.