'മനോഹരമായ അനുഭവം'; ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് നടി രശ്മി ദേശായ്

മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു.

Update: 2022-11-19 13:32 GMT
Advertising

മുംബൈ: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് സിനിമാ-സീരിയൽ താരം രശ്മി ദേശായ്. 'മനോഹരമായ അനുഭവം' എന്ന ക്യാപ്ഷനോടെ രശ്മി യാത്രക്കിടെയുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. മഹാരാഷ്ട്രയിലൂടെയാണ് ഇപ്പോൾ യാത്ര കടന്നുപോകുന്നത്. മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു.

സിനിമാ താരങ്ങളായ അകൻഷാ പുരി, പൂജാ ഭട്ട്, റിയാ സെൻ തുടങ്ങിയവരും നേരത്തെ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് റിയാ സെൻ പങ്കെടുത്തത്. യാത്ര ഹൈദരാബാദിൽ എത്തിയപ്പോഴായിരുന്നു പൂജാ ഭട്ട് യാത്രയിൽ അണിചേർന്നത്.

''ഒരു നടി എന്ന നിലയിൽ മാത്രമല്ല, അഭിമാനമുള്ള ഒരു പൗര എന്ന നിലയിലും ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു''-റിയാ സെൻ ട്വീറ്റ് ചെയ്തു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിൽ തുടക്കം കുറിച്ച ഭാരത് ജോഡോ യാത്ര നവംബർ ഏഴിനാണ് മഹാരാഷ്ട്രയിൽ പ്രവേശിച്ചത്. ഉത്തരേന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്ന യാത്രക്ക് വൻ സ്വീകരണം ഒരുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര കൂടി സംഘടിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നു. ജനുവരിയിൽ നടക്കുന്ന പാർട്ടി പ്ലീനറി സമ്മേളനത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News