അഭയാർഥികൾക്ക് ഫ്‌ളാറ്റുകൾ നൽകില്ല; റോഹിങ്ക്യൻ വിഷയത്തിൽ നിലപാട് മാറ്റി കേന്ദ്രം

ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥികളെ ഫളാറ്റുകളിലേക്ക് മാറ്റുമെന്ന് ഹർദീപ് സിങ് പുരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Update: 2022-08-17 12:23 GMT
Editor : Nidhin | By : Web Desk
Advertising

റോഹിങ്ക്യൻ വിഷയത്തിൽ നിലപാട് മാറ്റി കേന്ദ്ര സർക്കാർ. അഭയാർഥികൾക്ക് ഫ്‌ളാറ്റുകൾ നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥികളെ ഫളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

റോഹിങ്ക്യകളെ രാജ്യതലസ്ഥാനത്ത് താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഡൽഹി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഡൽഹി സർക്കാർ, ഡൽഹി പൊലീസ്, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് റോഹിങ്ക്യകൾക്ക് ഫ്ലാറ്റുകൾ നൽകാൻ തീരുമാനമായത്.

എന്നാൽ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകൾ ഇതിനെതിരെ രം​ഗത്തുവന്നിരുന്നു. തുടർന്നാണ് കേന്ദ്രത്തിന്റെ നിലപാടുമാറ്റം. നിരന്തര ആക്രമണം മൂലം മ്യാന്‍മര്‍ വിട്ട രാജ്യത്തെ വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വിഭാഗത്തിൽ പെട്ട 1,100ഓളം പേരാണ് ഡെൽഹിയിലെ ടെന്റുകളിൽ കൂട്ടത്തോടെ കഴിയുന്നത്.  

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News