മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂരിലേക്കുള്ള ട്രെയിനില്‍ കൂടുതൽ ജനറല്‍ കോച്ചുകൾ അനുവദിച്ചു

യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ജനറല്‍ കോച്ചുകളാക്കുന്നത്.

Update: 2023-10-11 07:37 GMT
Advertising

കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ജനറല്‍ കോച്ചുകളാക്കുന്നത്. എസ് 9, എസ് 10, എസ് 11 കോച്ചുകളാണ് ഡീ- റിസര്‍വ് ചെയ്യുക. 

തീരുമാനം 2024 ജനുവരി 20ന് പ്രാബല്യത്തില്‍ വരും. എം.കെ രാഘവന്‍ എംപിയുടെ ആവശ്യപ്രകാരമാണ് സതേണ്‍ റെയില്‍വേയുടെ തീരുമാനം. വടക്കന്‍ കേരളത്തിലെ ട്രെയിന്‍ യാത്രാപ്രതിസന്ധി മീഡിയവണ്‍ 'കഷ്ടപ്പാട് എക്സ്പ്രസ്' പരമ്പര നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News