മതചിഹ്നവും പേരും; നിലപാട് അറിയിക്കാൻ മുസ്‌ലിം ലീഗിന് സുപ്രിംകോടതി നിർദേശം

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്.

Update: 2022-11-25 10:05 GMT
Editor : Shaheer | By : Web Bureau
Advertising

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരായ ഹരജിയിൽ വിശദീകരണം നൽകാൻ മുസ്‌ലിം ലീഗിന് നിർദേശം. സുപ്രിംകോടതിയിൽ രേഖാമൂലം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്‍വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. നേരത്തെ, ഹരജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നൽകിയിരുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയാണ് ഹരജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന പാർട്ടി അംഗീകാരമുള്ള രണ്ട് കക്ഷികളുടെ പേരിൽ 'മുസ്‍ലിം' എന്നുണ്ടെന്ന് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. ചില പാർട്ടികളുടെ കൊടികളിൽ മതചിഹ്നങ്ങളായ ചന്ദ്രികയും നക്ഷത്രവുമെല്ലാമുണ്ട്. വേറെയും ചില പാർട്ടികൾക്കു മതനാമങ്ങളാണുള്ളതെന്നും അഭിഭാഷകൻ ഉന്നയിച്ചു.

Summary: Supreme Court seeks IUML's stand on plea for action against political parties with religious names and symbols

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Bureau

contributor

Similar News