2000,500 നോട്ടുകളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

സാധാരണക്കാര്‍ ഉപയോഗിക്കുന്ന അഞ്ച്, പത്ത്, അമ്പത്, നൂറ്, ഇരുനൂറ് നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തുകയും വേണമെന്നും ഭരത് സിംഗ് ആവശ്യപ്പെട്ടു

Update: 2021-10-08 05:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.ഐ. രാജസ്ഥാനിലെ സങ്കോഡില്‍ നിന്നുള്ള എം.എല്‍.എയായ ഭരത് സിംഗ് കുന്ദന്‍പൂരാണ് ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

ഈ നോട്ടുകള്‍ അഴിമതിക്കുവേണ്ടിയും ബാറുകളിലുമാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടാണ് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ഭരത് സിംഗ് പറയുന്നു. എന്നാല്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന അഞ്ച്, പത്ത്, അമ്പത്, നൂറ്, ഇരുനൂറ് നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തുകയും വേണമെന്നും ഭരത് സിംഗ് ആവശ്യപ്പെട്ടു. പാവപ്പെട്ടവരാണ് ഈ നോട്ടുകള്‍ ഉപയോഗിക്കുന്നതെന്നും ഗാന്ധിജി തന്‍റെ ജീവിതം ഇവര്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 ജനുവരി മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ രാജസ്ഥാനില്‍ ആകെ 616 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിദിനം ശരാശരി രണ്ട് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഭരത് സിംഗ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News