സ്വകാര്യ ബസിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; പിടികൂടിയത് 4.76 കോടി!
ബസിലുണ്ടായിരുന്ന യാത്രക്കാരായ ഏഴുപേരെയും ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസിൽ പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ യാത്രികരിൽനിന്ന് പിടികൂടിയത് കോടികൾ! മതിയായ രേഖകളൊന്നുമില്ലാതെ കൊണ്ടുപോയ 4.76 കോടി രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. 350 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്
നല്ലജെർല മണ്ഡലിലെ വീരവള്ളി ടോൾ പ്ലാസയിൽ നടത്തിയ റെയ്ഡിലാണ് വൻതുക പിടികൂടിയത്. സീറ്റിനുതാഴെ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരായ ഏഴുപേരെയും ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കർണൂലിലും സ്വകാര്യ ബസുകളിൽനിന്ന് കണക്കില്ലാത്ത ലക്ഷങ്ങൾ പൊലീസ് പിടികൂടിയിരുന്നു. മാർച്ച് 24ന് ആന്ധ്ര-തെലങ്കാന അതിർത്തിയിൽ പഞ്ചലിംഗയിൽ സ്‌പെഷൽ എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ നടത്തിയ റെയ്ഡിൽ 1.25 കോടിയാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ മാസം ആദ്യത്തിൽ അഞ്ചുകോടി വിലമതിക്കുന്ന സ്വർണവും വെള്ളിയും ഒരു സ്വകാര്യ ബസിൽനിന്ന് പിടികൂടിയിരുന്നു.
Summary: Police in Andhra Pradesh's West Godavari district seized Rs 4.76 crore cash being carried without any valid documents from a private bus