കോൺഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം പൂർത്തിയാവില്ല: സഞ്ജയ് റാവത്ത്

ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം അപൂര്‍ണ്ണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Update: 2021-06-26 12:24 GMT
Editor : rishad | By : Web Desk
Advertising

ദേശീയ  തലത്തില്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം അപൂര്‍ണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ദേശീയ തലത്തിൽ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഈ സഖ്യത്തില്‍ കോൺഗ്രസ് നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യത്തിൽ കോൺഗ്രസ് ഒരു പ്രധാന പങ്ക് വഹിക്കും. ശക്തമായൊരു ബദലായിരിക്കും സഖ്യം. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, കോൺഗ്രസ് അണിനിരക്കുന്നതുവരെ ഇത് പൂർത്തിയാകില്ലെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കോണ്‍ഗ്രസ് ഒഴികെയുള്ള എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ കെട്ടിപടുക്കുക എന്ന ലക്ഷത്തോടെയായിരുന്നു യോഗമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തൃണമൂൽ കോൺഗ്രസ് (ടി.എം.സി), സമാജ്‌വാദി പാർട്ടി (എസ്പി), ആം ആദ്മി പാർട്ടി (എ.എ.പി), രാഷ്ട്രീയ ലോക്ദൾ (ആർ‌.എൽ‌.ഡി), ഇടതുപക്ഷം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തുടങ്ങിയവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. അതേസമയം തന്റെ വസതിയില്‍ ചേര്‍ന്ന എട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ഏതെങ്കിലും ദേശീയ സഖ്യം രൂപീകരിക്കുന്നത് ചര്‍ച്ചയായിട്ടില്ലെന്നായിരുന്നു ശരദ് പവാറിന്റെ വിശദീകരണം.  

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News