ഡൽഹിയിൽ വീണ്ടും പേരുമാറ്റം; സാറെയ് കാലെ ഖാൻ ഇനി ബിർസ മുണ്ട ചൗക്ക്

മതപരിവർത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ബിർസ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓർക്കുമെന്ന് അമിത് ഷാ പറഞ്ഞു

Update: 2024-11-15 10:15 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിലെ സാറെയ് കാലെ ഖാൻ ചൗക്കിന്റെ പേര് മാറ്റി. ബിർസ മുണ്ട ചൗക്ക് എന്നാണു പുതിയ പേര്. ബിർസ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണു കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാൽ ഖട്ടാർ ആണു പ്രഖ്യാപനം നടത്തിയത്.

ഡൽഹി ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിനോട്(ഐഎസ്ബിടി) ചേർന്നുള്ള ചൗക്കാണ് ഇനി പുതിയ പേരിൽ അറിയപ്പെടുക. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഈ പ്രതിമ കണ്ടും സ്ഥലത്തിന്റെ പേരുകേട്ടും ഡൽഹിക്കാർ മാത്രമല്ല, ഇവിടെയെത്തുന്ന സഞ്ചാരികളും ബിർസ മുണ്ടയുടെ ജീവിതത്തിൽ ആകൃഷ്ടരാകുമെന്ന് മന്ത്രി മനോഹർലാൽ ഖട്ടാർ പറഞ്ഞു.

മതപരിവർത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിനുവേണ്ടിയും ബിർസ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓർക്കുമെന്ന് അമിത് ഷാ ചടങ്ങിൽ പറഞ്ഞു. രാജ്യമൊന്നടങ്കവും ലോകത്തിന്റെ മൂന്നിലൊന്നു ഭാഗവും ബ്രിട്ടീഷുകാർ ഭരിക്കുമ്പോഴാണു മതപരിവർത്തനത്തിനെതിരെ പോരാടാൻ അദ്ദൈഹം ധൈര്യം കാട്ടിയത്. 1975ൽ സെക്കൻഡറി വിദ്യാഭ്യാസക്കാലത്തുതന്നെ അദ്ദേഹം ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Summary: Sarai Kale Khan ISBT Chowk in Delhi renamed after Birsa Munda

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News