പഞ്ചാബിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു
ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാംനാഥ് കോവിന്ദ് അറിയിച്ചു
Update: 2022-01-06 09:05 GMT
പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു.
പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും നേരത്തേ തന്നെ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായിരിക്കുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാംനാഥ് കോവിന്ദ് അറിയിച്ചു.
അതേസമയം സംഭവം ബി.ജെ.പി രാഷ്‌ട്രീയ ആയുധമാക്കുകയാണ്. മോദി മടങ്ങിപ്പോയതിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കില്ലെന്നു മുഖ്യമന്ത്രി ചരൺസിങ് ചന്നി പറഞ്ഞു. സർക്കാരിനെ പിരിച്ചു വിടണമെന്നാണ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ ആവശ്യം.