മാധ്യമ പ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കല്‍; മാർഗരേഖ വേണമെന്ന് സുപ്രിം കോടതി

മാർഗരേഖ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി

Update: 2023-11-07 10:00 GMT
Advertising

ഡൽഹി: മാധ്യമ പ്രവർത്തകരുടെ ഫോൺ ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിൽ മാർഗരേഖവേണമെന്ന് സുപ്രിംകോടതി. മാർഗരേഖ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി.


മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവകരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകരുടെ സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. നൂറ് കണക്കിന് മാധ്യമപ്രവർത്തകുടെ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും കേന്ദ്ര ഏജൻസികള്‍ പിടിച്ചെടുക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.


ന്യൂസ് ക്ലിക്ക് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളിൽ ഇത്തരത്തിൽ 46 മാധ്യമപ്രവർത്തകരുടെ ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു.  ന്യൂസ് ക്ലിക്കും ഇതിനെതിരെ ഹരജി നൽകിയിരുന്നു.

Full View

എന്നാൽ മാധ്യമങ്ങള്‍ നിയമത്തിന് മുകളിൽ അല്ലെന്നായിരുന്നു എതിർഭാഗത്തിന്‍റെ വാദം. ഇതൂകൂടി പരിഗണിച്ചാണ് ഇത്തരം നടപടികളെ നിയമത്തിന് വിധേയമാക്കാൻ മാർഗരേഖ തയാറാക്കാൻ നിർദേശിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News