അർജുന അവാർഡ് ജേതാവായ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ റോഡിൽ കൊല്ലപ്പെട്ട നിലയിൽ

ശരീരമാസകലം മുറിവേറ്റ നിലയിലാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചുകിടക്കുന്നത് കണ്ടത്.

Update: 2024-01-01 14:12 GMT
Senior Punjab cop, an Arjuna awardee, found dead with injury marks in Jalandhar
AddThis Website Tools
Advertising

ചണ്ഡീ​ഗഢ്: പഞ്ചാബ് ആംഡ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അർജുന അവാർഡ് ജേതാവായ ദൽബിർ സിങ് (54) ആണ് ശരീരമാസകലം മുറിവേറ്റ നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

ജലന്ധറിലെ ബസ്തി ബവയിലെ റോഡിലാണ് ദൽബിർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. "ഇദ്ദേഹത്തിന്റെ ഒരു കാല് ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്"- ജലന്ധർ പൊലീസ് കമ്മീഷണർ സ്വപൻ ശർമ പറഞ്ഞു.

അദ്ദേഹത്തിന്റെ നാടായ കപുർത്തലയിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. കപുർത്തലയിൽ നിന്നും എട്ട് കി.മീ അകലെയാണ് സംഭവമെന്നും കമ്മീഷണർ പറഞ്ഞു. സംഭവത്തിൽ ഉദ്യോ​ഗസ്ഥന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം ജലന്ധറിലെ മറ്റൊരു പ്രദേശത്തെ ചിലയാളുകളുമായി ഡിഎസ്പി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇരു വിഭാഗവും ഒത്തുതീർപ്പിലെത്തിയതിനാൽ കേസെടുത്തിരുന്നില്ല. മുമ്പ് ഭാരോദ്വഹന താരമായിരുന്ന സിങ്ങിന് 2000ൽ അർജുന അവാർഡ് ലഭിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News