'ആഭ്യന്തര കലഹങ്ങൾ പരിഹരിക്കാൻ നേതൃത്വം ഇടപെടണം, ഉൾപാർട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കണം': നിർദേശങ്ങളുമായി ശശി തരൂർ
ബിജെപിയെ നേരിടാന്‍ നിലവിലെ സന്നാഹങ്ങള്‍ പോരെന്ന് ശശി തരൂര്‍
കോൺഗ്രസ് നേതൃത്വത്തിന് നിർദേശങ്ങളുമായി ശശി തരൂർ എംപി. ഉൾപാർട്ടി ജനാധിപത്യം പ്രോത്സാഹിപ്പിക്കണം, ആഭ്യന്തര കലഹങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം ഇടപെടണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ശശി തരൂര്‍ മുന്നോട്ടുവെച്ചത്.
രാജ്യത്തിന്‍റെ വികസനത്തിനായി കോണ്‍ഗ്രസ് നല്ല രീതിയില്‍ ഇടപെട്ടെങ്കിലും ബിജെപിയെ നേരിടാന്‍ നിലവിലെ സന്നാഹങ്ങള്‍ പോരെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വിലയിരുത്തി. വർക്കിങ് കമ്മിറ്റി അംഗത്വം ഉൾപ്പടെ പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണം, അനുകൂലിക്കുന്നവരുടെ മാത്രമല്ല പ്രമുഖരുടെ അഭിപ്രായവും സ്വീകരിക്കണം, പുതിയ നേതാക്കൾക്ക് കടന്നുവരാൻ അവസരമൊരുക്കണം, പ്രാദേശിക കക്ഷികളെ ഒപ്പം ചേർക്കാൻ കോൺഗ്രസിന് സാധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ശശി തരൂര്‍ മുന്നോട്ടുവെച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഏറ്റവും ആദ്യം പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് തരൂര്‍- "ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്".
രാജ്യത്ത് എംഎല്‍എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെന്നും ശശി തരൂര്‍ എംപി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരണമെന്നും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംഎല്‍എമാരുടെ എണ്ണവും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബിജെപിക്ക് 1443 എംഎല്‍എമാരും കോണ്‍ഗ്രസിന് 753 എംഎല്‍എമാരുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാരും ആം ആദ്മിക്ക് 156 എംഎല്‍എമാരുമുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 151ഉം ഡിഎംകെയ്ക്ക് 139ഉം ബിജു ജനതാദളിന് 114ഉം തെലങ്കാന രാഷ്ട്രീയ സമിതിക്ക് 103ഉം സിപിഎമ്മിന് 88ഉം എംഎല്‍എമാരുണ്ടെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.