'ഞെട്ടിപ്പോയി'; വിദ്വേഷ പ്രസംഗക്കേസില്‍ 'ജാമിഅ ഷൂട്ടര്‍'ക്ക് ജാമ്യം നിഷേധിച്ച് കോടതി
ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാർക്ക് നേരെ വെടിവച്ച വ്യക്തികൂടിയാണ് പ്രതി; അന്ന് അദ്ദേഹത്തിന് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ
വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ 'ജാമിഅ ഷൂട്ടര്‍' രാംഭക്ത് ഗോപാല്‍ ശര്‍മ(19)ക്ക് ഗുഡ്ഗാവ് കോടതി ജാമ്യം നിഷേധിച്ചു. പട്ടൗഡിയിലെ മഹാപഞ്ചായത്തിൽവെച്ച് മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയതിനായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാർക്ക് നേരെ വെടിവച്ച വ്യക്തികൂടിയാണ് പ്രതിയായ ഗോപാല്‍ ശര്‍മ. അന്ന് അദ്ദേഹത്തിന് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്‍ലിംകളെ ആക്രമിക്കാനും മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു പ്രതിയുടെ പ്രസംഗം.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിങ് കണ്ടപ്പോള്‍ മനസാക്ഷി ആകെ ഞെട്ടിപ്പോയെന്നു കോടതി പറഞ്ഞു. ഇത്തരത്തിലുള്ള വ്യക്തികള്‍, അവസരം ലഭിച്ചാല്‍ മത വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ചയായിരുന്നു ഹരിയാനയിലെ പട്ടൗഡിയിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഗ്രാമമുഖ്യന്മാർ, വിവിധ ഗോരക്ഷാ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. മതപരിവർത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്.
ചടങ്ങിൽ ബിജെപി ഹരിയാന സംസ്ഥാന ഘടകം വക്താവും കർണി സേനാ തലവനുമായ സുരാജ് പാൽ അമുവും മുസ്‍ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. നൂറോളം പൊലീസുകാരെ സാക്ഷിനിർത്തിയായിരുന്നു ഇത്.
BJP leader and Karni Sena president Suraj Pal Amu delivered anti Muslim hate speech at Hindu Mahapanchayat in Pataudi, Haryana.
— Azhar Khan (@I_am_azhar__) July 4, 2021
No FIR against him?
Via: @adabehindustan pic.twitter.com/03ovyJzUwr