ടിപ്പുവിൽ വിശ്വസിക്കുന്ന ജെ.ഡി.എസിനും കോൺഗ്രസിനും വോട്ടു ചെയ്യണോ?: അമിത് ഷാ

''പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശസ്‌നേഹികളാണോ, അതോ അഴിമതിക്കാരായ കോൺഗ്രസ്സാണോ അടുത്ത സർക്കാർ രൂപികരിക്കേണ്ടത്?''

Update: 2023-02-11 15:22 GMT
Editor : afsal137 | By : Web Desk
Advertising

മംഗലൂരു: കർണാടകയിൽ ജെ.ഡി.എസ്സിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കോൺഗ്രസും ജെഡിഎസും 18-ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നു. ടിപ്പുവിൽ വിശ്വസിക്കുന്ന ജെ.ഡി.എസ്സിനും കോൺഗ്രസിനും വോട്ടു ചെയ്യണോ അതോ റാണി അബ്ബക്കയിൽ വിശ്വസിക്കുന്ന ബിജെപിക്ക് ജനം വോട്ടു ചെയ്യണോയെന്നും അമിത് ഷാ ചോദിച്ചു. കർണാടകയിലെ പുത്തൂരിൽ സെൻട്രൽ അരെക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കാംപ്കോ) സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ചോദ്യം.

കോൺഗ്രസ് അഴിമതിക്കാരാണ്. കോൺഗ്രസും ജെഡിഎസും കർണാടകത്തിന് ഒരു ഗുണവും ചെയ്യില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 'ഞാൻ നിങ്ങളോട് ചോദിക്കട്ടെ, ടിപ്പുവിൽ വിശ്വസിക്കുന്ന ജെഡിഎസിനും കോൺഗ്രസിനും വോട്ട് ചെയ്യണോ അതോ റാണി അബ്ബക്കയിൽ വിശ്വസിക്കുന്ന ബിജെപിക്കാണോ ജനം വോട്ട് ചെയ്യേണ്ടത്?, കർണ്ണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശസ്‌നേഹികളുടെ ബിജെപിയോ അതോ അഴിമതിക്കാരായ കോൺഗ്രസോ?', ഷാ ജനങ്ങളോട് ചോദിച്ചു.

ബിജെപി സർക്കാർ ഉള്ളപ്പോഴെല്ലാം കർണാടക അഭിവൃദ്ധി പ്രാപിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സർക്കാർ കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചത് രാജ്യത്തുടനീളമുള്ള കർഷകർ ഓർക്കുന്നുവെന്നും ഷാ പറഞ്ഞു. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബെംഗളൂരു അഭിവൃദ്ധി പ്രാപിച്ചതിനാലാണ് രാജ്യം മുഴുവൻ യെദ്യൂരപ്പയെ ഓർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News