ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ പാമ്പ്

ജസ്റ്റിസ് എൻ.ആർ ബോർക്കറുടെ ചേംബറില്‍ നിന്നാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടെത്തിയത്

Update: 2022-01-21 12:18 GMT
Advertising

ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ജസ്റ്റിസ് എൻ.ആർ ബോർക്കറുടെ ചേംബറില്‍ നിന്നാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടെത്തുന്ന സമയത്ത് ജഡ്ജി ചേംബറില്‍  ഉണ്ടായിരുന്നില്ല.

ഒരു കോടതി ജീവനക്കാരനാണ് രാവിലെ ജഡ്ജിയുടെ ചേംബറില്‍ പാമ്പിനെ കണ്ടത്. തുടർന്ന് ജീവനക്കാരന്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് സർപ്പമിത്ര എന്ന ഒരു എൻ.ജി.ഒ യെ ബന്ധപ്പെടുകയുമായിരുന്നു.

കോടതിയിലെത്തിയ എൻ.ജി.ഒ അംഗങ്ങൾ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. കോവിഡ് വ്യാപനം കാരണം ഇപ്പോൾ വിർച്വല്‍ ഹിയറിങ്ങുകൾ മാത്രമാണ് ബോംബെ ഹൈക്കോടതിയിൽ നടക്കുന്നത്. കഴിഞ്ഞ മാസം കോടതി പരിസരത്തു നിന്ന് കുരങ്ങുകളേയും കണ്ടെത്തിയിരുന്നു. 

a snake was found in the chambers of a Bombay High Court judge. The snake was found this morning in the chambers of Justice NR Borker. The judge was not in the chamber when the snake was found.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News