തമിഴ്നാട്ടിൽ സോളിഡാരിറ്റി യൂത്ത് ഓർഗനൈസേഷൻ നിലവിൽ വന്നു
കോയമ്പത്തൂർ നഗരത്തിൽ യുവജന റാലി നടത്തിയാണ് സമ്മേളനം ആരംഭിച്ചത്
Update: 2022-06-13 01:32 GMT
കോയമ്പത്തൂര്‍: തമിഴ്നാട്ടിൽ സോളിഡാരിറ്റി യൂത്ത് ഓർഗനൈസേഷൻ നിലവിൽ വന്നു. കോയമ്പത്തൂരിൽ നടന്ന പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സങ്ങ്ദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു. 13 അംഗ സംസ്ഥാന സമിതിയും ചുമതലയേറ്റു. കോയമ്പത്തൂർ നഗരത്തിൽ യുവജന റാലി നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.
ഉത്തരേന്ത്യയിൽ മുസ്‍ലിം സമുദായത്തിൽ പെട്ടവരുടെ വീടുകൾ തെരഞ്ഞുപിടിച്ച് തകർക്കുന്നത് ജനാധിപത്യ ഇന്ത്യക്ക് അപമാനമാണെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി തമിഴ്നാട് അമീർ എം.എ മുഹമ്മദ് ഹനീഫ ഉൾപ്പെടെയുളള പ്രമുഖർ സംസാരിച്ചു. സോളിഡാരിറ്റി പ്രഥമ സംസ്ഥാന പ്രസിഡന്‍റായി സി.എ അബ്ദുൽ ഹകീമിനെയും ജനറൽ സെക്രട്ടറിയായി എ. കമാലുദ്ദീനെയും തെരഞ്ഞെടുത്തു.