കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കാൻ നടപടികളുമായി ഡൽഹി കോർപ്പറേഷൻ വീണ്ടും

പോലീസിൻ്റെ സഹായത്തോടെ ആണ് പൊളിച്ച് നീക്കലിന് കോർപ്പറേഷൻ അധികൃതർ എത്തുന്നത്.

Update: 2022-05-05 01:37 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: കയ്യേറ്റങ്ങൾ തിരിച്ച് പിടിക്കാൻ ഡൽഹി കോർപ്പറേഷൻ നടപടികൾ ഇന്നും തുടരും. കാളിന്ദി കുഞ്ച് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ കയ്യേറ്റം ഇന്ന് ഒഴിപ്പിക്കും. എന്നാൽ മുന്നറിയിപ്പ് നൽകാതെ ആണ് കടകൾ പൊളിക്കുന്നത് എന്ന് വ്യാപാരികൾ ആരോപിച്ചു.

സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് കയ്യേറ്റം ഒഴിപ്പിക്കൽ യജ്ഞത്തിന് ഇന്നലെ തുഗ്ലക്കാബാദിൽ തുടക്കമിട്ടത്. കാളിന്ദി കുഞ്ച് മെയിൻ റോഡ്, കാളിന്ദി കുഞ്ച് പാർക്ക് എന്നിവിടങ്ങളിലെ കയ്യേറ്റങ്ങൾ ഇന്ന് പൊളിച്ച് നീക്കും. ശ്രീനിവാസ പുരി സ്വകാര്യ കോളനി മുതൽ ഓക്ല റെയിൽവെ സ്റ്റേഷൻ ഗാന്ധി ക്യാംപ് വരെയുള്ള സ്ഥലത്തെ കയ്യേറ്റങ്ങൾ നാളെ പൊളിച്ച് നീക്കും. ഷഹീൻ ബാഗ്, ലോധി കോളനി, സായ് മന്ദിർ, ജെ.എൽ.എൻ സ്റ്റേഡിയം എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളും പൊളിച്ച് നീക്കും എന്നാണ് ഡൽഹി കോർപ്പറേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 13നാണ് യജ്ഞം അവസാനിക്കുക. 

പോലീസിൻ്റെ സഹായത്തോടെ ആണ് പൊളിച്ച് നീക്കലിന് കോർപ്പറേഷൻ അധികൃതർ എത്തുന്നത്. ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ച് നീക്കലിനെതിരെ വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. നിയമപരമായി സ്ഥാപിച്ച ജഹാംഗീർപുരി പോലെയുള്ള കോളനികളിൽ നടത്തിയ പൊളിച്ച് നീക്കലിനെതിരെ ഇന്നലെ വനിതാ സംഘടനകൾ ഡൽഹി ഗവർണർക്ക് കത്ത് നൽകിയിരുന്നു. 

Summary-South Delhi civic body to conduct anti-encroachment drive from today

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News