ബ്രഡ് ഓംലെറ്റും ജ്യൂസും വാങ്ങി; പണം ചോദിച്ചപ്പോള്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണി: മൂന്നു വനിതാ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയലക്ഷ്മിയെയും കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്

Update: 2023-06-07 09:14 GMT
Editor : Jaisy Thomas | By : Web Desk

സിസി ടിവി ദൃശ്യത്തില്‍ നിന്ന്

Advertising

ചെങ്കൽപട്ട്: ബ്രഡ് ഓംലെറ്റും ജ്യൂസും കഴിച്ചതിനു ശേഷം പണം നല്‍കാന്‍ വിസമ്മതിച്ച സബ് ഇന്‍സ്പക്ടറെയും മൂന്നു കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജയലക്ഷ്മിയെയും കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.

വിജയലക്ഷ്മി, കോൺസ്റ്റബിൾമാർക്കൊപ്പം പൊലീസ് സ്‌റ്റേഷനു സമീപമുള്ള ജ്യൂസ് സെന്‍ററിലെത്തി ബ്രെഡ് ഓംലെറ്റും ജ്യൂസും കുപ്പിവെള്ളവും ഓർഡർ ചെയ്തിരുന്നു.എന്നാൽ കടയുടമ പണം ചോദിച്ചപ്പോൾ വിജയലക്ഷ്മിയും മറ്റുള്ളവരും പണം നൽകാൻ വിസമ്മതിക്കുകയും കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കടയുടമ മണിമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോൺസ്റ്റബിൾമാരെയും താംബരം കമ്മീഷണർ അമൽരാജ് സസ്പെൻഡ് ചെയ്തു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News