ടീസ്റ്റ സെതൽവാദിന് ആശ്വാസം: സ്ഥിരജാമ്യം അനുവദിച്ച് സുപ്രിംകോടതി
ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി വികൃതവും വൈരുദ്ധ്യാത്മകവുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
Update: 2023-07-19 13:02 GMT
ഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദിന് സുപ്രിംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം.
ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി വികൃതവും വൈരുദ്ധ്യാത്മകവുമാണെന്ന് കോടതി നിരീക്ഷിച്ചു. ടീസ്റ്റയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ടീസ്റ്റയ്ക്ക് നേരത്തെ സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.