സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രിംകോടതി ശരിവെച്ചു

ഇഡിക്കെതിരായ 242 ഹരജികൾ തള്ളി

Update: 2022-07-27 05:52 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്മെന്റ് ഡയരക്ടറേറ്റിന്റെ അധികാരം സുപ്രിംകോടതി ശരിവെച്ചു. കാർത്തി ചിദംബരവും , എൻസിപി നേതാവ് അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികൾ കോടതി തള്ളി. പ്രഥമ വിവര റിപ്പോർട്ട് പ്രതിക്ക് നൽകേണ്ടെന്നും കോടതി നിരീക്ഷിച്ചു. ECIR റിപ്പോർട്ട് നൽകണമെന്നത് നിർബന്ധമില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ്, കണ്ടുകെട്ടൽ, അന്വേഷണം ഉൾപ്പെടുള്ള നടപടികളാണ് ഹരജിയിൽ ചോദ്യം ചെയതിരുന്നത്. ഇ.ഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹരജികൾ കോടതിക്ക് മുന്നിൽ എത്തിയത്.

ഇഡിയുടെ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News