ക്രൈസ്തവർക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
അതിക്രമമുണ്ടാകുന്ന സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്
Update: 2023-03-13 02:31 GMT
ഡൽഹി: ക്രൈസ്തവർക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമങ്ങൾ വർധിക്കുന്നതായി ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
അതിക്രമമുണ്ടാകുന്ന സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജിയിൽ ആറ് സംസ്ഥാനങ്ങളോട് കഴിഞ്ഞ മാസം കോടതി റിപ്പോർട്ട് തേടിയിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.