ഗ്യാൻവാപി: സർവേ റി​പ്പോർട്ട് പരസ്യമാക്കരുതെന്ന അപേക്ഷയിൽ ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്

കൃത്യമായ കാരണം പറയാതെയാണ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ നാലാഴ്ചത്തേക്ക് റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്.

Update: 2024-01-05 03:00 GMT
Advertising

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് നൽകിയ അപേക്ഷയിൽ വാരണസി ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്. കൃത്യമായ കാരണം പറയാതെയാണ്  ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ) ജില്ലാ ജഡ്ജിയോട് റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു. 

ഇന്നലെ ആയിരുന്നു അപേക്ഷയിൽ അന്തിമ തീരുമാനം കോടതി എടുക്കേണ്ടിയിരുന്നത്. എന്നാൽ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജില്ല ജഡ്ജി വി.കെ വിശ്വേഷ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ മാത്രമെ ഇരുവിഭാഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാവുകയുള്ളു.

വാ​രാ​ണ​സി​യി​ൽ ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് പൊ​ളി​ച്ച് ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​സ്‍ലിം പ​ക്ഷ​ത്തെ നി​ര​വ​ധി ഹ​ര​ജി​ക​ൾ ഡി​സം​ബ​ർ 19ന് ​അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മം മ​ത​പ​ര​മാ​യ സ്വ​ഭാ​വം നി​ർ​ണ​യി​ക്കു​ന്നി​ല്ലെ​ന്നും ഇ​രു​പ​ക്ഷ​വും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ​വെ​ച്ചു മാ​ത്ര​മേ ഇ​ത് തീ​രു​മാ​നി​ക്കാ​നാ​വൂ എ​ന്നു​മാ​യി​രു​ന്നു ജ​സ്റ്റി​സ് രോ​ഹി​ത് ര​ഞ്ജ​ൻ അ​ഗ​ർ​വാ​ളി​ന്റെ വി​ധി.

ജൂ​ലൈ 21ന് ​ജി​ല്ലാ കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് കാ​ശി​വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഗ്യാ​ൻ​വാ​പി സ​മു​ച്ച​യ​ത്തി​ൽ എ.​എ​സ്.​ഐ ശാ​സ്ത്രീ​യ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. 17ാം നൂ​റ്റാ​ണ്ടി​ലെ മ​സ്ജി​ദ് അ​തു​വ​രെ​യും നി​ല​നി​ന്ന ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ൽ നി​ർ​മി​ച്ച​താ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു സ​ർ​വേ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News