സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സത്യഗ്രഹമിരിക്കും

എന്നാൽ മാപ്പ് പറയാതെ നടപടി പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. സഭാ നാഥനായ താനല്ല സഭയാണ് സസ്‌പെൻഡ് ചെയ്തത്, അതുകൊണ്ട് തനിക്ക് നടപടി പിൻവലിക്കാനാവില്ലെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ നിലപാട്.

Update: 2021-11-30 08:56 GMT
Advertising

എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സത്യഗ്രഹമിരിക്കും. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയാതെ നടപടി പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. സഭാ നാഥനായ താനല്ല സഭയാണ് സസ്‌പെൻഡ് ചെയ്തത്, അതുകൊണ്ട് തനിക്ക് നടപടി പിൻവലിക്കാനാവില്ലെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ നിലപാട്.

പാർലമെന്റ് സമ്മേളനം കഴിയുന്നതുവരെ പ്രതിപക്ഷം സംയുക്തമായി സഭ ബഹിഷ്‌കരിക്കാമെന്ന നിലപാട് കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സഭ പൂർണമായും ബഹിഷ്‌കരിക്കുന്നത് ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കാൻ സർക്കാരിന് സഹായകരമാവുമെന്ന് വിവിധ കക്ഷികൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News