'സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല, പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങളുടെ ഭക്ഷണം': നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

സസ്യാഹാരിയായതിൽ അഭിമാനം കൊള്ളുന്നുവെന്ന നളിനി ഉനഗറിന്‍റെ ട്വീറ്റിനെതിരെയാണ് സ്വരയുടെ മറുപടി

Update: 2024-06-18 07:30 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ഭക്ഷണത്തെ ചൊല്ലി സമൂഹമാധ്യമത്തിൽ വിവാദ പരാമർശം നടത്തിയ പാചക വിദഗ്ധ നളിനി ഉനഗറിന് ചുട്ട മറുപടി നൽകി നടി സ്വര ഭാസ്‌കർ. പശുക്കിടാവിന് പാൽ നിഷേധിച്ചും പശുക്കളെ നിർബന്ധിച്ച് ഗർഭം ധരിപ്പിച്ച് അവയെ കുഞ്ഞുങ്ങളിൽ നിന്ന് വേർപെടുത്തിയുമാണ് സസ്യാഹാരികളുടെ ഭക്ഷണമെന്നാണ് സ്വരയുടെ പ്രതികരണം.

സസ്യാഹാരിയായതിൽ അഭിമാനം കൊള്ളുന്നുവെന്നും തന്റെ ഭക്ഷണം കണ്ണീരും ക്രൂരതയും കുറ്റബോധവും ഇല്ലാത്തതാണ് എന്നായിരുന്നു നളിനി ഉനഗർ ട്വീറ്റ് ചെയ്തത്. വെജ് ഫ്രൈഡ് റൈസിനൊപ്പം പനീർകൂടിയുള്ള ഭക്ഷണത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു നളിനിയുടെ ട്വീറ്റ്.

നളിനി ഉനഗറിന്റെ ട്വീറ്റ് വിവാദമായതോടെ നടി സ്വര ഭാസ്‌കർ രംഗത്ത് വരികയായിരുന്നു. സസ്യാഹാരികളുടെ കള്ളത്തരം തനിക്ക് മനസ്സിലാകുന്നില്ലെന്ന് സ്വര കുറിച്ചു. പശുക്കിടാവിന് പാൽ നിഷേധിച്ചും പശുക്കളെ നിർബന്ധിച്ച് ഗർഭം ധരിപ്പിച്ച് അവയെ കുഞ്ഞുങ്ങളിൽ നിന്ന് വേർപെടുത്തിയുമാണ് നിങ്ങൾ പാൽ മോഷ്ടിക്കുന്നതെന്നും സ്വര കുറ്റപ്പെടുത്തി. നളിനിയുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു സ്വരയുടെ പ്രതികരണം. സത്യസന്ധമായിട്ടും ഈ സസ്യാഹാരികളുടെ കള്ളത്തരം എനിക്ക് മനസ്സിലാകുന്നില്ല. പശുക്കിടാവിന് അമ്മയുടെ പാൽ നിഷേധിക്കുകയും പശുക്കളെ നിർബന്ധിച്ച് ഗർഭം ധരിപ്പിച്ച് അവയെ അമ്മയിൽ നിന്നും വേർപെടുത്തി പാൽ മോഷ്ടിച്ചാണ് നിങ്ങളുടെ മുഴുവൻ ഭക്ഷണക്രമം. നിങ്ങൾ വേരുപച്ചക്കറികൾ കഴിക്കുന്നുണ്ടോ?. അത് ചെടിയെ മുഴുവൻ കൊല്ലുകയാണ് ചെയ്യുന്നതെന്നും സ്വര പറഞ്ഞു.

ബിജെപിയുടെ രൂക്ഷ വിമർശകയാണ് ബോളിവുഡ് നടിയായ സ്വര ഭാസ്‌കർ. ഗസ്സ വിഷയത്തിൽ താരം ഫലസ്തീൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയതിനാൽ തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്നും വിവാദ നടി എന്ന് ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും താരം അടുത്തിടെ പറഞ്ഞിരുന്നു. നടിയും എം.പിയുമായ കങ്കണ റണാവത്തിന് വിമാനത്താവളത്തിൽവെച്ച് ഉദ്യോഗസ്ഥയിൽ നിന്ന് മുഖത്ത് അടി കിട്ടിയതിലും സ്വര പ്രതികരിച്ചിരുന്നു. കങ്കണയെ ഒരു തരത്തിലും തനിക്ക് സഹായിക്കാനാവില്ലെന്നും പല ആക്രമണങ്ങളെയും കങ്കണ ന്യായീകരിച്ചിരുന്നുവെന്നും സ്വര പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ ചെയ്തതത് തെറ്റാണ്. അതിനെ അംഗീകരിക്കാനാവില്ല. എന്നാൽ കങ്കണ പല ആക്രമണങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നത് മറക്കാനാകില്ലെന്നായിരുന്നു സ്വരയുടെ പ്രതികരണം.

മുൻ വിദ്യാർഥി നേതാവും രാഷ്ട്രീയക്കാരനുമായ ഫഹദ് അഹമ്മദാണ് സ്വരയുടെ ഭർത്താവ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News