സ്വിഗിയിൽ നിന്ന് മുൻ ​ജീവനക്കാരൻ അടിച്ചുമാറ്റിയത് കോടികൾ; ഞെട്ടി കമ്പനി അധികൃതർ

കമ്പനി തന്നെയാണ് കോടികളുടെ തട്ടിപ്പിന്റെ വിവരം പുറത്തുവിട്ടത്

Update: 2024-09-09 04:35 GMT
Advertising

ബംഗളുരു: ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗിയിൽ മുൻ ​ജീവനക്കാരൻ നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തുവിട്ട് കമ്പനി. മുൻ ജൂനിയർ ജീവനക്കാ​രൻ നടത്തിയ 33 കോടിരൂപയുടെ തട്ടിപ്പിന്റെ കണക്കുകളും വിവരങ്ങളും കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സ്വകാര്യ അന്വേഷണ സംഘത്തെ നിയമിച്ചതിനൊപ്പം ​പൊലീസിലും പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാളുടെ പേരടക്കം മറ്റ് വിവരങ്ങളൊന്നും കമ്പനി അധികൃതർ പുറത്തുവിട്ടിട്ടില്ല.

കമ്പനിയുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് കോടികളുടെ തട്ടിപ്പ് നടന്നതിന്റെ വിശദാംശങ്ങൾ ഉള്ളത്. ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ കോർപ്പറേറ്റ് ഭരണ സംവിധാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ശരാശരി 14.3 മില്യൺ ഉ​പയോക്താക്കളാണ് പ്രതിമാസം സ്വിഗ്ഗിക്കുള്ളത്.  

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News