'സോഷ്യല്‍ മീഡിയയില്‍ വൈറലാകണം'; 10 രൂപക്ക് പന്തയം വെച്ച് തിരക്കേറിയെ റോഡിൽ കുളിക്കാനിറങ്ങിറങ്ങി, യുവാവിന് 3500 രൂപ പിഴ

വീഡിയോ വൈറലാകുകയും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു

Update: 2023-05-31 07:19 GMT
Editor : Lissy P | By : Web Desk
Advertising

ഈറോഡ്: പത്ത് രൂപക്ക് പന്തയം വെച്ച് തിരക്കേറിയ റോഡിൽ കുളിക്കാനിറങ്ങിയ 24 കാരന് കിട്ടിയത് എട്ടിന്റെ പണി. തമിഴ്നാട്ടിലെ തിരക്കേറിയ റോഡിലാണ് 24 കാരനായ ഫാറൂഖ് എന്നയാള്‍ കുളിക്കാനിറങ്ങിയത്. ഈറോഡിലെ പനീർശെൽവം പാർക്കിലെ തിരക്കേറിയ ജംങ്ഷനിൽ കുളിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യൽമീഡിയയിൽ  പോസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസാണ് യുവാവിന് 3500 രൂപ പിഴ ഈടാക്കിയത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് തിരക്കേറിയ ജംങ്ഷനിലെ റോഡിലായിരുന്നു ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഫാറൂഖ്  വെള്ളം ദേഹത്തേക്ക് ഒഴിച്ചത്. കണ്ടുനിന്നവർ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ചൂട് സഹിക്കാൻ വയ്യാത്തത് കൊണ്ട് കുളിക്കുകയാണെന്ന് മറുപടി നൽകിയത്. ഇതെല്ലാം വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവാവിൽ നിന്ന് പിഴ ഈടാക്കിയതെന്ന്  ജില്ലാ പൊലീസ് സൂപ്രണ്ട് ജി ജവഹർ ടൈംസ് നൗവിനോട് പറഞ്ഞു.

പിഴ ഈടാക്കാന്‍ ട്രാഫിക് പൊലീസിന് എസ്പി നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് ഫാറൂഖിന് പിഴ ചുമത്തിയത്. സോഷ്യല്‍ മീഡിയയിലെ ലൈക്കിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാവിന്‍റെ വിശദീകരണം.  ഇനി ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ആരെങ്കിലും ഈ മുന്നറിയിപ്പുകൾ ലംഘിച്ചാൽ അവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News