റിപബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് രാജ്യം

കോവിഡ് സാഹചര്യത്തിൽ 24000 ആളുകൾക്ക് മാത്രമാണ് ചടങ്ങ് കാണാൻ അവസരമുണ്ടായിരുന്നത്

Update: 2022-01-26 08:17 GMT
Editor : afsal137 | By : Web Desk
Advertising

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾ ആരംഭിച്ചത്. 73ാം റിപബ്ലിക് ദിനം വിപുലമായി രാജ്യം ആഘോഷിച്ചു. സൈനിക, സാംസ്‌കാരിക കരുത്ത് വിളിച്ചോതുന്നതായിരുന്നു രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കോവിഡ് സാഹചര്യത്തിൽ കാണികൾക്ക് രാജ്പഥിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

അശ്വാരുഡ സേനയുടെ അകമ്പടിയോടെ രാജ്പഥിൽ എത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിവിധ സേനകളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. ജമ്മുകശ്മീരിൽ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യുവരിച്ച എഎസ്‌ഐ ബാബുറാമിന്റെ കുടുംബത്തിന് രാഷ്ട്രപതി അശോകചക്ര കൈമാറി. തുടർന്നാണ് ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രാ നേതൃത്വം നൽകുന്ന പരേഡ് ആരംഭിച്ചത്. 12 സംസ്ഥാനങ്ങളുടേത് ഉൾപ്പെടെ 25 നിശ്ചലദൃശ്യങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട 450 നർത്തകരുടെ പ്രത്യേക കലാപരിപാടികളും രാജ്പഥിൽ അരങ്ങേറി. 75വിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. കോവിഡ് സാഹചര്യത്തിൽ 24000 ആളുകൾക്ക് മാത്രമാണ് ചടങ്ങ് കാണാൻ അവസരമുണ്ടായിരുന്നത്. കാണികളുടെ സൗകര്യം കണക്കിലെടുത്ത് പരേഡ് പ്രദർശിപ്പിക്കാൻ പത്ത് വലിയ സ്‌ക്രീനുകളും ഒരുക്കിയിരുന്നു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News