രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മലബാർ സമര പോരാളികളുടെ പേര് ഒഴിവാക്കിയിട്ടില്ല: കേന്ദ്രം
രാജ്യ സഭയിൽ പി.വി അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയയാണ് മന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
Update: 2021-12-16 14:18 GMT
മലബാർ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം. 387 രക്തസാക്ഷികളുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷൻ റെഡ്‌ഡി പറഞ്ഞു. രാജ്യ സഭയിൽ പി.വി അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയയാണ് മന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
സ്വാതന്ത്ര സമരത്തിലെ ഉജ്വലമായ മലബാർ കലാപത്തിലെ ധീര രക്ത സാക്ഷികളുടെ പേരുകൾ സ്വതന്ത്രസമര ചരിത്രത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ചരിത്ര ഗവേഷണ കൗൺസിൽ നീക്കം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. മലബാർ സ്വതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപം ആണെന്നും ചൂണ്ടിക്കാട്ടിയാണ് 387 പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ശിപാർശ ചെയ്തിരുന്നത്.