പ്ലസ് വണ്‍ പരീക്ഷ ഹരജി നാളെ പരിഗണിക്കില്ല
പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
Update: 2021-09-12 14:11 GMT
പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കില്ല. ഹരജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ അത് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഇല്ലാത്ത കുട്ടികളെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.