ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ വിശദീകരണം തേടി സുപ്രീംകോടതി
വിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്
ന്യൂഡല്‍ഹി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിശദീകരണം തേടി സുപ്രിം കോടതി. വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. രാജ്യത്ത് മാസങ്ങളായി ക്രൈസ്തവർക്കെതിരായി നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള ഹരജി സുപ്രിം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എട്ട് സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതൻമാരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിടുന്ന അക്രമങ്ങളെ കുറിച്ചാണ് പ്രധാനമായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, ഈ കേസുകളിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.