പെരിയാറിന്റെ ജന്മദിനം സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തമിഴ്നാട്
സാമൂഹ്യ പരിഷ്കർത്താവായ പെരിയാർ ഇ.വി രാമസ്വാമി അയ്യരുടെ ജന്മദിനമായ സെപ്റ്റംബർ 17 എല്ലാ വർഷവും സാമൂഹ്യ നീതി ദിനമായി ആചരിക്കുമെന്ന് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് തമിഴ്നാട് നിയമസഭയെ ഇന്ന് ഇക്കാര്യം അറിയിച്ചത്.
സാമൂഹ്യ നീതിയിലും ആത്മാഭിമാനത്തിലും അധിഷ്ഠിതമായിരുന്നു പെരിയാറിന്റെ ആശയങ്ങളെന്ന് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. തമിഴ് ജനതയുടെ വളർച്ചക്ക് അടിത്തറ പാകിയത് ഈ ആശയങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും പെരിയോര്‍ ജന്മദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ സാഹോദര്യം, സമത്വം, സ്വാഭിമാനം, യുക്തിവാദം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാനത്തില്‍ മൂല്യങ്ങള്‍ പിന്തുടരുമെന്ന് പ്രതിജ്ഞ എടുക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെയും സ്ത്രീ-പുരുഷ വിവേചനത്തേയും എതിര്‍ത്ത പെരിയോര്‍ രാജ്യത്തിന്റെയാകെ ഭാവിയിലേക്കാണ് വെളിച്ചം വീശിയതെന്നും അദ്ദേഹം പറഞ്ഞു.