ലോകകപ്പ് ഫൈനലിന് മോദിയും, മധ്യപ്രദേശ് തെരഞ്ഞെടുപ്പ്, രണ്ടാം സെമിഫൈനൽ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു ലോകകപ്പ് ഫൈനൽ
ഫൈനൽ കാണാൻ മോദിയും
ഞായറാഴ്ച നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് റിപ്പോർട്ട്. എ.ബി.പി ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്.
ഫൈനലിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ സംഘത്തിന്റെ നേതൃത്വത്തിൽ ആകാശ ദൃശ്യവിസ്മയം അരങ്ങേറും. അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു.
നേരത്തെ ഇതേ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനു മുന്നോടിയായും സംഗീത പരിപാടികളും ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. അരിജിത് സിങ്, സുനിധി ചൗഹാൻ, ശങ്കർ മഹാദേവൻ, സുഖ്വീന്ദർ സിങ് തുടങ്ങിയ സെലിബ്രിറ്റികളാണു പരിപാടിയിൽ അണിനിരന്നത്.
സൗത്ത് ആഫ്രിക്ക vs ആസ്‌ട്രേലിയ
2023 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ 49.2 ഓവറിൽ 212 റൺസ് നേടി സൗത്ത് ആഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയ്ക്ക് ക്യാപ്റ്റൻ തെംബ ബാവുമയെ പൂജ്യത്തിനും ക്വിന്റൺ ഡി കോക്കിനെ പൂജ്യത്തിനും നഷ്ടമായി.
ഇടയ്ക്കു മഴ കളി തടസപ്പെടുത്തിയ ശേഷം തീരുമാനിച്ചിറങ്ങിയ ഡേവിഡ് മില്ലർ-ഹെൺറിച്ച് ക്ലാസൻ സഖ്യമാണ് കൂട്ടത്തകർച്ചയിൽനിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണു സഖ്യം വേർപിരിഞ്ഞത്. അർധസെഞ്ച്വറിക്ക് വെറും മൂന്ന് റൺസകലെ ക്ലാസൻ വീണു. ആദ്യ സ്പെൽ എറിയാനെത്തിയ ട്രാവിസ് ഹെഡിന്റെ നാലാം പന്തിൽ ബൗൾഡായായിരുന്നു മടക്കം. പിന്നീട് ജെറാൾഡ് ക്യൂറ്റ്സി(119)യെ കൂട്ടുപിടിച്ചായിരുന്നു മില്ലറുടെ പോരാട്ടം.
ഒടുവിൽ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് മില്ലറെ ഹെഡിന്റെ കൈയിലെത്തിച്ചു. 116 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 101 എന്ന വിലയേറിയ റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്താണു മടങ്ങിയത്.റസി വാൻ ഡെർ ഡസ്സൻ(31 പന്തിൽ ആറ്), ഐഡൻ മാർക്രാം(20 പന്തിൽ 10), മാർക്കോ ഴാൻസൻ(പൂജ്യം), കേശവ് മഹാരാജ്(നാല്), കഗിസോ റബാഡ(10) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന.ബൗളിങ്ങിൽ എട്ട് ഓവറിൽ വെറും 12 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ഹേസൽവുഡ് ആണ് ദക്ഷിണാഫ്രിക്കയെ ശരിക്കും വരിഞ്ഞുമുറുക്കിയത്. കമ്മിൻസും സ്റ്റാർക്കും മൂന്നു വീതവും ഹെഡ് രണ്ടും വിക്കറ്റ് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയെ മില്ലർ രക്ഷിച്ചു
ഡേവിഡ് മില്ലറിന്റെ ഒറ്റയാൾ പോരാട്ടം ദക്ഷിണാഫ്രിക്കയെ നാണക്കേടിൽനിന്നു കാത്തു. ആസ്ട്രേലിയൻ പേസ് ആക്രമണത്തിനുമുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരെല്ലാം പതറി വീണ വേദിയിൽ സെഞ്ച്വറി പ്രകടനവുമായി മില്ലർ(101) അപൂർവകാഴ്ചയായി. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും നിറഞ്ഞാടിയ ദിവസത്തിൽ കലാശപ്പോരിനു യോഗ്യത നേടാൻ ആസ്ട്രേലിയയ്ക്കു മുന്നിൽ ഇനി 213 എന്ന ചെറിയ കടമ്പ മാത്രമാണുള്ളത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയെ കുറിച്ചാകും ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ആലോചിക്കുന്നത്. ആദ്യ ഓവറിൽ തന്നെ ഡക്കായി ബാവുമ തന്നെ സ്വന്തം തീരുമാനം ചോദ്യംചെയ്തു. പിന്നാലെ ഫോമിലുള്ള ക്വിന്റൻ ഡീകോക്കും(മൂന്ന്) വീണു. മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും പവർപ്ലേ ആക്രമണത്തിൽ തപ്പിത്തടഞ്ഞ പ്രോട്ടിയാസ് ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി.
ഇടയ്ക്കു മഴ കളി തടസപ്പെടുത്തിയ ശേഷം തീരുമാനിച്ചിറങ്ങിയ ഡേവിഡ് മില്ലർ-ഹെൺറിച്ച് ക്ലാസൻ സഖ്യമാണ് കൂട്ടത്തകർച്ചയിൽനിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണു സഖ്യം വേർപിരിഞ്ഞത്. അർധസെഞ്ച്വറിക്ക് വെറും മൂന്ന് റൺസകലെ ക്ലാസൻ വീണു. ആദ്യ സ്പെൽ എറിയാനെത്തിയ ട്രാവിസ് ഹെഡിന്റെ നാലാം പന്തിൽ ബൗൾഡായായിരുന്നു മടക്കം. പിന്നീട് ജെറാൾഡ് ക്യൂറ്റ്സി(119)യെ കൂട്ടുപിടിച്ചായിരുന്നു മില്ലറുടെ പോരാട്ടം. ഒടുവിൽ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് മില്ലറെ ഹെഡിന്റെ കൈയിലെത്തിച്ചു. 116 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 101 എന്ന വിലയേറിയ റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്താണു മടങ്ങിയത്.
വിക്ക് ജലദോഷം; ഇളകി ട്വിറ്റർ
ബിടിഎസ് താരം വിക്ക്(കിം തെഹ്യൂങ് ) ജലദോഷം. വാർത്തയെത്തിയത് മുതൽ ട്വിറ്ററിലാകെ സുഖവിവരം അന്വേഷിച്ചെത്തുന്നവരുടെ തിരക്കാണ്. ഗെറ്റ് വെൽ സൂൺ തെഹ്യൂങ് എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി. വീവേഴ്‌സിൽ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് തനിക്ക് ജലദോഷമാണെന്ന് വി വെളിപ്പെടുത്തിയത്. തുടർന്നിങ്ങോട്ട് താരത്തെ ടാഗ് ചെയ്ത് ആരാധകരുടെ ട്വീറ്റുകളെത്തുകയായിരുന്നു.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ അഞ്ചാം ദിനത്തിലും പുറത്തെത്തിക്കാനായില്ല. രക്ഷാപ്രവർത്തനം നൂറു മണിക്കൂർ പിന്നിട്ടു. കൂടുതൽ ദൈർഘ്യത്തിൽ മണ്ണ് തുരക്കാനുള്ള യന്ത്രം ഇന്ന് മുതൽ ഉപയോഗിച്ച് തുടങ്ങും. ഉത്തരാഖണ്ഡ് സർക്കാറും കേന്ദ്ര സർക്കാറും രക്ഷാപ്രവർത്തനം വിലയിരുത്തുന്നുണ്ട്.
സിൽക്യാര തുരംഗത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ രാപകൽ ഭേദമന്യേ തുടരുകയാണ്. ബലം കുറഞ്ഞ പാറകൾ തുരക്കുന്നതിലെ അപകട സാധ്യതാ തിരിച്ചറിഞ്ഞാണ് അമേരിക്കൻ നിർമിത ഓഗർ മെഷീൻ മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഉത്തരകാശിയിൽ എത്തിച്ചത്.
നിലവിലെ യന്ത്രങ്ങൾക്ക് 40 അടി വരെ തുരക്കാൻ മാത്രമേ കഴിയൂ. കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ സമീപത്തേക്ക് മറ്റൊരു പൈപ്പ് കൂടി സ്ഥാപിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഭക്ഷണവും മരുന്നും ഓക്സിജൻ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച കുഴലിലൂടെ ആണ് നൽകിയിരുന്നത്. തൊഴിലാളികളുമായി അവരുടെ ബന്ധുക്കളും സംസാരിച്ചു. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നും തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമവും തുടരുമെന്നും സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രി വികെ സിംഗ് പറഞ്ഞു.
യുപി ട്രെയിൻ തീപിടിത്തം
ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീപിടിച്ച് 19 പേർക്ക് പരിക്കേറ്റു. ഡൽഹി-സഹർസ വൈശാലി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻറെ കോച്ചിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഇറ്റാവക്ക് സമീപം 10 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ബുധനാഴ്ച രാത്രി ബിഹാറിലെ ദർഭംഗയിലേക്ക് പുറപ്പെട്ട എക്‌സ്പ്രസ് ട്രെയിനിൻറെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചിരുന്നു.
S-6 കോച്ചിൽ പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 11 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവം നടക്കുമ്പോൾ 12554 നമ്പർ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് ബിഹാറിലെ സഹർസയിലേക്ക് പോവുകയായിരുന്നു. പുലർച്ചെ 2.12ഓടെ ഇറ്റാവയിൽ എത്തിയപ്പോൾ എസ്-6 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് മെയിൻപുരി ജംഗ്ഷന് മുൻപായി ട്രെയിൻ നിർത്തിയിട്ടു. റെയിൽവെ പൊലീസും ആർപിഎഫും ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാകാൻ ഒരു മണിക്കൂർ സമയമെടുത്തു. തീ അണച്ചതിന് ശേഷം കോച്ച് വേർപെടുത്തി രാവിലെ 6 മണിക്ക് ട്രെയിൻ യാത്ര പുനരാരംഭിച്ചു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ്
ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന മധ്യപ്രദേശിൽ വോട്ടെടുപ്പ് നാളെ. ഛത്തിസ്ഗഢിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും നാളെ നടക്കും. മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗ്ഗൻ സിങ് കുലസ്തെ, പ്രഹ്ലാദ് പട്ടേൽ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ എന്നിവർ മധ്യപ്രദേശിൽ ജനവിധി തേടുന്നുണ്ട്
വിജയകാന്തി ബിജെപി വിട്ടു
നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി പാർട്ടി വിട്ടു. മുൻ എം.പി കൂടിയായ താരം ബുധനാഴ്ചയാണ് ബി.ജെ.പിയിൽ നിന്നും രാജിവച്ചത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഈയിടെ മുൻ എം.പി വിവേക് വെങ്കട്ട്‌സ്വാമി, മുൻ എംഎൽഎ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബി.ജെ.പി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാർട്ടി വിട്ടെങ്കിലും വിജയശാന്തി തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും, പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നതായി മനസ്സിലാക്കിയതോടെ ബി.ജെ.പി വിടാൻ തീരുമാനമെടുത്തു. കോൺഗ്രസ് നേതാക്കൾ വിജയശാന്തിയുമായി ചർച്ചകൾ ആരംഭിച്ചതായും കോൺഗ്രസ് പാർട്ടിയിൽ ചേരാൻ അവർക്ക് ഊഷ്മളമായ ക്ഷണം നൽകിയതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
പ്രോട്ടിയസ്
ഏകദിന ലോകകപ്പ് ഫൈനലിലെ രണ്ടാം അവകാശികൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ആസ്ട്രേലിയ. 12 ഓവർ പിന്നിടുമ്പോൾ വെറും 28 റൺസാണ് പ്രോട്ടിയാസിന് സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. രണ്ട് ഓപണർമാരടക്കം നാല് മുൻനിര ബാറ്റർമാരും കൂടാരം കയറുകയും ചെയ്തിട്ടുണ്ട്.
ആദ്യ ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയെ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് ആണ് ആക്രമണത്തിനു തുടക്കമിട്ടത്. സുപ്രധാന പോരാട്ടത്തിൽ ഒരു റൺസും നേടാനാകാതെയാണ് ബാവുമ മടങ്ങിയത്. താളം കിട്ടാതെ തപ്പിത്തടഞ്ഞ ക്വിന്റൻ ഡീകോക്കിനെ(14 പന്തിൽ മൂന്ന്) ജോഷ് ഹേസൽവുഡ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ കൈയിലുമെത്തിച്ചു.