'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ബ്രിജ്ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ മൊഴി പുറത്ത്

പ്രായപൂർത്തിയാകാത്ത രണ്ട് താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നത്

Update: 2023-05-06 05:49 GMT
touching private parts,  wrestlers against Brijbhushan, wrestlers says about Brijbhushan, latest malayalam news
AddThis Website Tools
Advertising

ഡൽഹി: ബ്രിജ്ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ മൊഴി പുറത്ത്. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് ഗുസ്തി താരങ്ങള്‍ മൊഴി നൽകിയത്. പ്രായപൂർത്തിയാകാത്ത രണ്ട് താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നത്. ബ്രിജ്ഭൂഷന്റെ സ്പർശം മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചതായും താരങ്ങൾ നൽകിയ മൊഴിയിൽ പറയുന്നു. പരാതിയിൽ ഇതുവരെ നാലുപേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ബ്രിജ്ഭൂഷനെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പരാതിക്കാരുടെ മൊഴിമാത്രമെടുത്ത പൊലീസ്, ബ്രിജ് ഭൂഷണെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. പോക്സോ വകുപ്പുകളടക്കം ചുമത്തപ്പെട്ട കേസിൽ താരങ്ങൾ ഉടനെ മജിസ്ട്രേട്ട് കോടതിയെയോ ഡൽഹി ഹൈക്കോടതിയെയോ സമീപിച്ചേക്കും. ഡൽഹിയിൽ വിവിധ വനിത സംഘടനകൾ താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News