ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു

Update: 2021-10-15 16:35 GMT

പ്രതീകാത്മക ചിത്രം

Advertising

ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. മെന്തറിലെ വനമേഖലയിലെ തിരച്ചിലിനിടെയാണ് ആക്രമണം. ഒരു ഭീകരനെകൂടി സൈന്യം വധിച്ചു.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പൂഞ്ച്-രജൗരി വനമേഖലയിലെ മെന്തറിൽ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.. തിരച്ചിൽ ആരംഭിച്ചതോടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമാൻഡിങ് ഓഫീസർക്കും ഒരു സൈനികനും കൊല്ലപ്പെട്ടത്.മലയാളി സൈനികൻ എച്ച് വൈശാഖ് അടക്കം അഞ്ച് സൈനികർ വീര മൃത്യു വരിച്ച

പൂഞ്ചിലെ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ തന്നെയാണ് മെന്തറിലും ആക്രമണം നടത്തിയതെന്നാണ് സൈന്യം കരുതുന്നത്. രാജ്യത്തെ ഏഴ് പ്രതിരോധ കമ്പനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഓർഡിനൻസ് ഫാക്ടറി ബോർഡ് ആയിരിക്കും ഏഴ് കമ്പനികളായി പ്രവർത്തിക്കുക.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News